തൃക്കാക്കരയില്‍ വികസനത്തിനൊപ്പമെന്ന് കെ വി തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കെ വി തോമസ്‌. വികസനത്തിനൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് കെ റെയില്‍ പദ്ധതിക്കായി ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കാത്തതെന്നും കെ വി തോമസ്‌ ചോദിച്ചു. പ്രചാരണത്തിനായി ഇറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാര്‍ഥിയായി ഉമാ തോമസിന്‍റെ പേരാണ് ഉയര്‍ന്നുവരുന്നത്. അവരെ വ്യക്തിപരമായി ഇഷ്ടമാണെന്നും എന്നാല്‍ വ്യക്തിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്നും കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസ്സില്‍ മുന്‍‌തൂക്കം. മറ്റേത് സ്ഥാനാര്‍ഥിയായാലും പരാജയ സാധ്യത കൂടുതലാണ് എന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥിത്വം ലഭിക്കാനായി എറണാകുളം ജില്ലയില്‍ തന്നെയുള്ള നിരവധി നേതാക്കള്‍ രംഗത്തുണ്ടെങ്കിലും ഒരു പരീക്ഷണത്തിന് മുതിരരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ നിന്ന് ലഭിക്കുന്ന ഉപദേശം എന്നറിയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആം ആദ്മി- ട്വന്‍റി ട്വന്‍റി സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ യാതൊരു സാധ്യതയില്ല. 99 സീറ്റുള്ള ഇടതുമുന്നണി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 100 ലേക്ക് എത്തുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ് കേരളത്തിലെ ജനങ്ങളെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ്  വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നാളെ (മേയ് 4-ന്)  പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥികള്‍ക്ക്  ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍  സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More