പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ തെറ്റില്ല -രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പി സി ജോര്‍ജ്ജിന്‍റെ പ്രസ്താവന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതായതിനാല്‍ പി സി ജോര്‍ജ്ജിനെതിരെ സ്വീകരിച്ച പൊലീസ് നടപടിയില്‍ തെറ്റില്ല. 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ വകുപ്പാണ്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെകില്‍ നിയമനടപടിക്ക് വിധേയനാകണമെന്നും ചെന്നിത്തല പറഞ്ഞു. നിരവധി തവണ എം എല്‍ എയായിരുന്ന പി സി ജോര്‍ജ്ജ് ഇത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. നേതാക്കന്മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോട് കൂടി വേണം സമൂഹത്തില്‍ പെരുമാറാന്‍. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പിസി ജോര്‍ജ്ജ് ശ്രദ്ധിക്കണമായിരുന്നു. അദ്ദേഹത്തിന് തെറ്റ് മനസിലായെങ്കില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ്ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുളള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നുതവണ തുപ്പിയശേഷമാണ് വിതരണം ചെയ്യുന്നത്. അമുസ്ലീം മേഖലകളില്‍ മുസ്ലീം കച്ചവടക്കാര്‍ സ്ഥാപനങ്ങളുണ്ടാക്കി അവരുടെ സമ്പത്ത് കവരുന്നു എന്നു തുടങ്ങി വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്നുമുയര്‍ന്ന് വന്നത്. പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More