നടിയെ പീഡിപ്പിച്ച കേസ്; വിജയ്‌ ബാബുവിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം. യുവനടി പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ വിജയ്‌ ബാബു ബാംഗ്ലൂര്‍ വഴി ദുബായിലേക്ക് കടന്നിരുന്നു. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിജയ്‌ ബാബുവിനെതിരെ മറ്റൊരു ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുന്നത്. വിജയ്‌ ബാബു തന്‍റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നായിരുന്നു 'വുമന്‍ എഗൈന്‍സ്റ്റ് സെക്ഷ്യല്‍ ഹരാസ്മെന്‍റെ'ന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്.

ഈ വെളിപ്പെടുത്തലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ യുവതി പൊലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിജയ്‌ ബാബുവിനെ തിരികെ എത്തിക്കാന്‍ നയതന്ത്രപരമായ ഇടപെടല്‍ ആവശ്യമാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇയാളുടെ പാസ്പോര്‍ട്ടും വിസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍‍ പൊലീസിന് പീഡന പരാതി ലഭിച്ച് രണ്ടുദിവസത്തിന് ശേഷമാണ് വിജയ്‌ ബാബു രാജ്യം വിട്ടത്. ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം വിജയ്‌ ബാബു സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 16 ലേക്ക് നീട്ടിയിരിക്കുകയാണ്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നതെന്നും പരാതിക്കാരിയുടെ ചിത്രങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് കൈമാറാമെന്നുമാണ് അഭിഭാഷകന്‍ മുഖേന വിജയ്‌ ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്. തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ്‌ നടി ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More