വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണത്തിനായി പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ഹൈക്കോടതി

വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണത്തിനായി പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യത്തിന് പുറത്തുപോകുന്നവർക്ക് സത്യവാങ്മൂലം കൈയ്യിൽ കരുതിയാത്ര ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് അവശ്യസർവീസായി പരി​ഗണിക്കണമെന്നും കോടതി പറഞ്ഞു.

പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അ‌നുമതി നിഷേധിച്ച നടപടിയ്ക്കെ‌തിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.  ഇതിനായി പ്രത്യേക പാസ് നൽകാൻ നിർദ്ദേശിക്കാനാവില്ലെന്ന്  കോടതി പറഞ്ഞു. നേരത്തെ ഹർജിക്കാരൻ പൂച്ചകൾക്കുള്ള ബിസ്ക്കറ്റ് വാങ്ങാൻ പൊലീസിനോട് അ‌നുമതി തേടിയിരുന്നു. അ‌നുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ്  ഹർജിയുമായി കോടതിയെ സമീപിച്ചത്.  മൃഗങ്ങൾക്കുള്ള ഭക്ഷണവും കേന്ദ്രസർക്കാർ അ‌വശ്യ സേവനങ്ങളിൽ പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹർജിയുടെ പകർപ്പ് ചൂണ്ടിക്കാട്ടി  വാഹനപാസിന് അ‌പേക്ഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More