ജാമ്യം ലഭിച്ചതിനുപിന്നാലെ വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളില്‍ ജിഗ്നേഷ് മേവാനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ ബാര്‍പേട്ട പൊലീസാണ് മേവാനിയെ കൊക്‌റാജ്ഹര്‍ കോടതിയിലെത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിനാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

"ഇത് ബിജെപിയുടേയും ആര്‍  എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം ബിജെപി ചെയ്തത് ഇതാണ്. അവരിപ്പോള്‍ എന്നെ ലക്ഷ്യമിടുകയാണ്"- ജിഗ്നേഷ് മേവാനി പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ ട്വീറ്റ്, ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം തുടങ്ങിയ കുറ്റതകൃത്യങ്ങളാണ് മേവാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ ഇരുപതിന് രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് മേവാനി നേരത്തെ പ്രതികരിച്ചിരുന്നു. മോദി ഭരണകൂടത്തെ തുടര്‍ച്ചയായി ശക്തമായി വിമര്‍ശിക്കുന്ന മേവാനി ദളിത് അധികാര്‍ മഞ്ച് എന്ന പേരിലുളള സംഘടനയുടെ കണ്‍വീനര്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം കോണ്‍ഗ്രസിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഗുജറാത്തില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേവാനിയെ അറസ്റ്റ് ചെയ്തത് ബിജെപിയുടെ ഭയംകൊണ്ടാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നരേന്ദ്രമോദിക്ക് പറ്റിയേക്കാം. പക്ഷേ സത്യത്തെ തടവിലാക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More