എ ഡി ജി പി ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, ഡ ബ്ല്യൂ സി സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ല- പി സതീദേവി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.ഡി.ജി.പി ശ്രീജിത്തിനെ കേസ് അന്വേഷണത്തില്‍ നിന്നും മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, അദ്ദേഹത്തിന് കേസിന്‍റെ മേല്‍നോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. ഡ ബ്ല്യൂ സി സിയുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പീഡനക്കേസുകളില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. പോലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നത് സാധാരണ കാര്യമാണെന്നും മാധ്യമങ്ങള്‍ വെറുതെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. 

പോലീസ് തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയുടെ ഭാഗമായാണ് എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷണം നടത്തുന്നത് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പോലീസ് സേനയില്‍ നടത്തിയ അഴിച്ച് പണിയില്‍ ആശങ്കയറിയിച്ച് സിനിമയിലെ വനിതകളുടെ സംഘടനയായ ഡ ബ്ലൂ സി സിയും രംഗത്തെത്തിയിരുന്നു. എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒന്നര മാസം കൂടി മാത്രമാണ് കേസ് അന്വേഷിക്കാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെയാണെന്നാണ് ഡ ബ്ല്യൂ സി സി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച രേഷ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ അതിനെ മറ്റ് രീതിയില്‍ കാണുകയും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശരിയായ രീതിയല്ലെന്നും വനിതാ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, മലപ്പുറത്ത് സഹോദരിമാരെ മര്‍ദ്ദിച്ച കേസിലും സതീദേവി നിലപാട് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചവര്‍ക്കെതിരെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More