ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ഇടതുമുന്നണി കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന എ വിജയരാഘവന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയാണ്. ഈ ഒഴിവിലാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. എല്‍ ഡി എഫ് യോഗം ചേര്‍ന്ന് പുതിയ കണ്‍വീനര്‍ക്ക് അംഗീകാരം നല്‍കുന്നതോടെ ഈ നടപടിക്രമം പൂര്‍ത്തിയാകും. 

കണ്ണൂരില്‍ നിന്നുള്ള മൂന്ന് ജയരാജന്മാരില്‍ മുതിര്‍ന്നയാളാണ് ഇ പി. ദേശാഭിമാനി ജനറല്‍ മാനേജര്‍, രണ്ടുതവണ മട്ടന്നൂരില്‍ നിന്നുള്ള നിയമസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇ പി ജയരാജന്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവാണ്‌. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റെങ്കിലും ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അവസാനഘട്ടത്തില്‍ വീണ്ടും മന്ത്രിയായെങ്കിലും വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. രണ്ടുവട്ടം മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ല എന്ന പാര്‍ട്ടിയുടെ പുതിയ തീരുമാനമാണ് ജയരാജന് തിരിച്ചടിയായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വ്യവസായ മന്ത്രിപദവിയില്‍ നന്ന് ഒഴിഞ്ഞതോടെ സംസ്ഥാന മുഖ്യധാര രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് വിരമിച്ച ഇ പി ജയരാജന് ഇത് രണ്ടാം വരവാണ്. ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ 72 കാരനായ ജയരാജന്‍ വീണ്ടും സജീവമാകും. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More