സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം നടത്തണം - കെ വി തോമസ്‌

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്‌. കെ സുധാകരന്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണെന്ന് കെ വി തോമസ്‌ ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്നും തന്നെ ഒഴിവാക്കാനായി കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുകയാണ്. പല കാര്യങ്ങളും തന്നെ അറിയിക്കാതെയാണ് തീരുമാനിക്കുന്നത്. താന്‍ എഐസിസി അംഗമാണ്. അതുകൊണ്ട് കെ പി സി സിക്ക് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കില്ല. തന്നെ പുറത്താക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് എ ഐ സി സിയാണ്. എന്നാല്‍ കെ പി സി സി നേതൃത്വം ഇതിനായി ചുക്കാന്‍ പിടിക്കുകയാണെന്ന് കെ വി തോമസ്‌ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തന്‍റെ സ്വന്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെ സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പാര്‍ട്ടിയില്‍ തനിക്ക് മാത്രമല്ല അധികാരം ലഭിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസുകാരനാകില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കള്‍ കോണ്‍ഗ്രസിന് ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തനിക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇതിലും വലിയ നടപടികള്‍ നേരിടേണ്ടി വന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് മനസിലാക്കണം. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല - കെ വി തോമസ്‌ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More