ഡാനിഷ് ഓപ്പൺ നീന്തല്‍ മത്സരത്തില്‍ നടന്‍ ആര്‍ മാധവന്‍റെ മകൻ വേദാന്തിന് മെഡല്‍

ഡല്‍ഹി: ഡാനിഷ് ഓപ്പൺ നീന്തല്‍ മത്സരത്തില്‍ സിനിമാ നടന്‍ ആര്‍ മാധവന്‍റെ മകൻ വേദാന്തിന് മെഡല്‍. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ വേദാന്ത് മാധവന്‍ രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകളാണ് സ്വന്തമാക്കിയത്. വേദാന്തിന്‍റെ ഫോട്ടോ സഹിതം മാധവന്‍ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിശീലകൻ പ്രദീപിനും സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും മാധവൻ നന്ദി അറിയിക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെ ജൂനിയര്‍ നീന്തൽ‌ ചാംപ്യൻഷിപ്പിൽ 7 മെഡലുകൾ വേദാന്ത് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അക്വാട്ടിക് ചാംപ്യൻഷിപ്പില്‍ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും വേദാന്ത്‌ കരസ്ഥമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ വര്‍ഷം തായ് ലാൻറില്‍ വെച്ച് നടന്ന രാജ്യാന്തര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് വേദാന്തായിരുന്നു. നീന്തലിലുള്ള മകന്‍റെ കഴിവിനെക്കുറിച്ച്  പല അഭിമുഖങ്ങളിലും മാധവന്‍ തന്നെ സംസാരിച്ചിട്ടുണ്ട്. മകന്‍റെ കഴിവില്‍ താന്‍ വളരെ സന്തോഷവാനാണ്. അതിനെ വളര്‍ത്തിയെടുക്കാന്‍ താന്‍ എപ്പോഴും കൂടെ നില്‍ക്കും. ഏറ്റവും ഭാഗ്യം ചെയ്ത പിതാവാണ് താനെന്നുമാണ് മാധവന്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന റോക്കട്രി ദി നമ്പി ഇഫെക്ടാണ് മാധവിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. 

Contact the author

Entertainment Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 2 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More