ഭക്തര്‍ക്ക് കൈനീട്ടം നല്കാന്‍ മേല്‍ശാന്തിമാര്‍ പൊതുജനങ്ങളില്‍ നിന്നും പണം വാങ്ങരുത് - കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കാന്‍ പൊതുജനങ്ങളില്‍ നിന്നും പണം വാങ്ങരുതെന്ന നിര്‍ദ്ദേശവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. മേല്‍ശാന്തിമാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭക്തര്‍ക്കു നല്‍കാനുള്ള വിഷുക്കൈനീട്ടം മേല്‍ശാന്തിമാരെ സുരേഷ് ഗോപി എം പി ഏല്‍പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപ്പട്ടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറത്തിറക്കിയത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെ പക്കല്‍ ആയിരത്തിയൊന്നു രൂപയാണ് ഭക്തര്‍ക്കു നല്‍കാനായി സുരേഷ് ഗോപി നല്‍കിയത്. ഒരു രൂപയുടെ ആയിരത്തൊന്നു നോട്ടുകളാണ് നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഇത്തരം ഉത്തരവുകള്‍ വിശ്വാസികള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നാണ് ബിജെപിയുടെ വാദം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ സുരേഷ് ഗോപിയുടെ വില കുറഞ്ഞ നാടകമെന്ന് സിപിഎമ്മും ആരോപിക്കുന്നു. തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സുരേഷ്ഗോപി അനുവാദം നേടി തന്നുവെന്ന ദേവസ്വം ബോര്‍ഡിന്‍റെ പ്രസ്ഥാവനയും സിപിഎം, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് വഴിവെച്ചിരുന്നു. 

അതേസമയം, കാറില്‍ ഇരുന്ന് സുരേഷ് ഗോപി കൈനീട്ടം നല്‍കുന്നതും സ്ത്രീകള്‍ അദ്ദേഹത്തിന്‍റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അരമനയില്‍ ഇരിക്കുന്ന ഫ്യൂഡല്‍ മാടമ്പിയുടെ സ്വഭാവമാണ് സുരേഷ് ഗോപിയില്‍ നിന്നുമുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More