കെ വി തോമസ്‌ കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്തു - കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസ്‌ കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സെമിനാറില്‍ പങ്കെടുത്തത്. സിപിഎമ്മുമായി മാഷിന് രഹസ്യധാരണയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുമെന്നും  അദ്ദേഹത്തിന്‍റെ സാമ്പത്തിക സ്രോതസ്സില്‍ സംശയമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മാഷ്‌ ആരോപിക്കുന്ന സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അങ്ങനെയൊന്ന് സംഭവിച്ചുവെന്ന് തെളിയിച്ചാല്‍ അദ്ദേഹത്തിന് മുന്‍പില്‍ തലകുമ്പിട്ട്‌ നില്‍ക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് പറയുന്ന കെ വി തോമസിന് ഇത്രയും കാലം കിട്ടിയ സ്ഥാനമാനങ്ങള്‍ ഷെയര്‍ കിട്ടിയതാണോയെന്നും സുധാകരന്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിപിഎമ്മിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പിയെ സിപിഎം സഹായിക്കുകയാണ്. അതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താത്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വന്നപ്പോള്‍ പറഞ്ഞ നിലപാടല്ല പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ച് പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. എന്നാല്‍ കോണ്‍ഗ്രസില്ലാതെ ഒരു മതേതര സഖ്യം രൂപപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്. മതേതര സഖ്യത്തെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് - സുധാകരന്‍ പറഞ്ഞു. സംഘപരിവാറിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയില്‍ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More