മാംസം വിളമ്പിയതിനെതിരെ ജെ എന്‍ യുവില്‍ എ ബി വി പി ആക്രമണം

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ കാന്റീനില്‍ മാംസാഹാരം വിളമ്പുന്നതിനെച്ചൊല്ലി സംഘര്‍ഷം. എ ബി വി പി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടികളെയടക്കം എ ബി വി പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്കാണ് പരിക്കേറ്റത്. രാമനവമി ദിവസം ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പരുതെന്നായിരുന്നു എ ബി വി പിയുടെ ആവശ്യം. 

സാധാരണ ദിവസങ്ങളില്‍ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച്ച രാമനവമിയായതിനാല്‍ മാംസാഹാരം ഉണ്ടാക്കാന്‍ പാടില്ലെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മെസ്സിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ 'ഞങ്ങള്‍ക്കിഷ്ടമുളള ഭക്ഷണം ഞങ്ങള്‍ കഴിക്കും. നിങ്ങള്‍ക്കിഷ്ടമുളളത് നിങ്ങള്‍ കഴിക്കൂ' എന്ന് എ ബി വി പി പ്രവര്‍ത്തകരോട് പറയുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ എസ് എഫ് ഐ, ജെ എന്‍ യു എസ് യു, ഡി എസ് എഫ്, എ ഐ എസ് എ എന്നീ സംഘടനകളുടെ പരാതിയിന്മേല്‍ പൊലീസ്  എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ പി സി 323, 341, 509, 34 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More