കെ വി തോമസിനോട് കോണ്‍ഗ്രസുകാര്‍ക്ക് പുച്ഛമാണ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും- കെ സുധാകരന്‍

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണെന്നും അദ്ദേഹത്തിന് വാരിക്കോരി സ്ഥാനങ്ങള്‍ നല്‍കിയതില്‍ സഹതപിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. കെ വി തോമസിനെതിരായ നടപടികള്‍ സംബന്ധിച്ച് ഹൈക്കമാന്റിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കെ വി തോമസ് സി പി എമ്മുമായി കച്ചവടം ഉറപ്പിച്ചിട്ടാണ് കണ്ണൂര് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. നടന്നതെല്ലാം എല്ലാം മുന്‍കൂട്ടി തയാറാക്കിയ കാര്യങ്ങളാണ്. പിണറായി വിജയന്റെ പ്രാധാന്യം മനസിലാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ ധാരണകളുളളതുകൊണ്ടാണ് ഇതൊക്കെ. അപ്പോള്‍ പണ്ടില്ലാത്ത മഹത്വവും മാഹാത്മ്യവുമൊക്കെ വരും. ഇല്ലാത്ത വിധേയത്വവും വരും. അതൊക്കെ സാധാരണമാണ്. കെ വി തോമസ് മാഷിനോട് ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് പുച്ഛമാണ്. അദ്ദേഹത്തെ പാര്‍ട്ടിക്കുവേണ്ട. കെ വി തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കൂറും ശരീരവും ഒരുഭാഗത്തായിരിക്കണം. അങ്ങനെയല്ലാത്ത രാഷ്ട്രീയക്കാരന്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കില്ല. കെ വി തോമസ് പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സഖാക്കളെ എന്നുവിളിച്ച്, പിണറായി വിജയനെ പുകഴ്ത്തിയുടെ കെ വി തോമസിന്റെ പ്രസംഗത്തിനുപിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കമാന്റിന് കത്തയച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More