ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന് മുന്‍പില്‍ ഉപാധിവെക്കുന്ന സിപിഎം

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്ത് മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന്‍റെ ദേശീയ നയങ്ങളും മുന്നണി സമവാക്യങ്ങളും നിര്‍ദ്ദേശിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല. സിപിഎമ്മിന് ഒരു പച്ചത്തുരുത്തുള്ളത് കേരളത്തില്‍ മാത്രമാണ്. ആനയെ കല്യാണം ആലോചിക്കാന്‍ ഉറമ്പ് പോയതുപോലെയാണ് സിപിഎമ്മിന്റെ ഈ നിലപാട്. കോണ്‍ഗ്രസിന് ഉപാധിവെക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വളര്‍ന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിന്‍റെ മാത്രം നിലപാട് നോക്കിയല്ല ദേശീയ തലത്തില്‍ മതേതരസഖ്യം രൂപികരിക്കുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സ്റ്റാലിന്‍റെ ഡി എം കെ, ശരദ് പവാറിന്‍റെ എന്‍ സി പി തുടങ്ങിയ രാഷ്ട്രീയകക്ഷികള്‍ പ്രതിപക്ഷ സംഖ്യം കോണ്‍ഗ്രസ് നയിക്കേണ്ടതിന്‍റെ അവശ്യകത പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപി വിരുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസ് ചേരാതിരിക്കാനാണ് സിപിഎം നിബന്ധനകള്‍ വെക്കുന്നത്. സി പി എം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ. - സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം പറയുന്നത് കോണ്‍ഗ്രസ് വിമുക്ത കേരളമെന്നാണ്. ബിജെപിയുടെ നിലപാട് കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണ്. രണ്ട് പേരും പറഞ്ഞുവെക്കുന്നത് ഒരേ ആശയമാണ്. എവിടെ പട്ടിണിയുണ്ടോ അവിടെ കമ്മ്യൂണിസമെന്നാണ് സിപിഎമ്മിന്‍റെ മുദ്രാവാക്യം. എന്നാല്‍ പട്ടിണി കിടക്കുന്ന എത്രയിടങ്ങളില്‍ സിപിഎമ്മിന് വേരുറപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ചോദ്യമാണ്. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ട് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും സാധിക്കാത്ത തരത്തില്‍ സിപിഎം തരം താഴ്ന്നിരിക്കുകയാണ്. അഖിലേന്ത്യാ രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസിന് ഇപ്പോഴും 24% വോട്ടുണ്ടെന്ന് ഓര്‍മ്മ വേണം. സിപിഎമ്മിന് ഒന്നര ശതമാനം ജനപിന്തുണ പോലുമില്ല, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More