പദവിക്കുപിന്നാലെ നടക്കുന്നയാളല്ല ഞാന്‍, ജനങ്ങളുടെ മനസിലാണ് എന്റെ സ്ഥാനം- രമേശ് ചെന്നിത്തല

ഡല്‍ഹി: പദവികള്‍ക്കും സ്ഥാനങ്ങള്‍ക്കും പുറകേ നടക്കുന്നയാളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ മനസിലാണ് തന്റെ സ്ഥാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാന്‍ ആരോടും ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് സ്ഥാനം തരാമെന്നും ആരും പറഞ്ഞിട്ടില്ല. എന്റെ പദവി ജനങ്ങളുടെ മനസിലാണ്. ജനങ്ങള്‍ക്കിഷ്ടമുളള ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് സ്ഥാനങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസില്‍ എനിക്കൊരു സ്ഥാനമുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മുന്നില്‍നിന്നുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി യോജിച്ചുതന്നെയാണ് പോകുന്നത്. എനിക്ക് അതിന് ഒരു സ്ഥാനം വേണമെന്ന പ്രശ്‌നമേയില്ല. സ്ഥാനമില്ലാതെതന്നെ കേരളത്തിലെ ജനങ്ങളുടെ വിചാര വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ മനസില്‍ ജീവിക്കുന്നൊരാളാണ് ഞാന്‍. ജനങ്ങളുടെ പൂര്‍ണ പിന്തുണ എവിടെപ്പോയാലും എനിക്ക് കാണാന്‍ കഴിയും. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്'-രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ എന്‍ ടി യു സി - വി ഡി സതീശന്‍ തര്‍ക്കത്തിനുപിന്നില്‍ താനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത്രയ്ക്ക് തരംതാഴ്ന്നയാളല്ല ഞാന്‍. എന്നെ അറിയാവുന്ന ഒരാളും അത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ഞാന്‍ അത്ര ചീപ്പായി പ്രവര്‍ത്തിക്കുമെന്ന് ആരും കരുതില്ല. ഐ എന്‍ ടിയുസിയും വി ഡി സതീശനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊക്കെ കെ പി സി സി ഇടപെട്ട് പരിഹരിക്കും.-രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More