മകന്‍ ഇസഹാക്കിനൊപ്പമുളള നടി ഭാവനയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

നടി ഭാവനയ്‌ക്കൊപ്പമുളള മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ഭാവന ഇസഹാക്കിനെ എടുത്ത് ഉമ്മ വയ്ക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'ഭാവന ചേച്ചിയുടെ സ്‌നേഹം. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ എന്റെ മകന് ഭാവനച്ചേച്ചിയുമായി അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും...'എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നേരത്തെ, നടന്‍ പൃഥ്വിരാജും ഭാവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും നടിക്ക് നീതി കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. 'ഒരുപാടുപേര്‍ ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം തയാറായാണ് വന്നിരിക്കുന്നത്. എന്നും ഞാന്‍ ഭാവനയുടെ സുഹൃത്തായിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാ ലോകം എന്നുപറയുന്നത് എല്ലാവരും ഒരുപോലെ ഒരേലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല. എന്റെ ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റുളളവരുടെ കാര്യം എനിക്കറിയില്ല'- എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2 തുടങ്ങിയ കന്നഡ സിനിമകളിലും ഭാവന അഭിനയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More