ചണ്ഡിഗഢിലേക്കുള്ള കേന്ദ്ര കടന്നു കയറ്റത്തിനെതിരെ പഞ്ചാബ് നിയമസഭയുടെ പ്രമേയം

അമൃത്സര്‍: ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ന് നിയമസഭയിലാണ് ചണ്ഡിഗഢിനെ ഉടനെ പഞ്ചാബിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്. ചണ്ഡീഗഢിനെ പഞ്ചാബിലേക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിരവധി പ്രമേയങ്ങൾ നേരത്തെ സഭ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രദേശങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രമേയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങൾ ബാധകമാകുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്. അമിത് ഷായുടെ പ്രഖ്യാപനം ചണ്ഡീഗഡിലേക്കുള്ള കടന്നു കയറ്റമാണെന്നും ഭഗവന്ത് മൻ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More