ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

ആനപ്പിണ്ടത്തില്‍ നിന്നും കാപ്പി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നുണ്ടാവും. സംഭവം സത്യമാണ്. 'ബ്ലാക്ക് ഐവറി കാപ്പി' എന്നാണ് അതിന്റെ പേര്. ലോകത്ത് ഏറ്റവും വിലയുളള കാപ്പികളിലൊന്നാണ് ബ്ലാക്ക് ഐവറി. ഒരു കപ്പ് കാപ്പിക്ക് 3500 രൂപയാണ് വില. ഒരുകിലോ കാപ്പിപ്പൊടി വാങ്ങാന്‍ എഴുപതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെ കൊടുക്കേണ്ടിവരും. ബ്ലാക്ക് ഐവറി കാപ്പി ഇത്രയധികം വിലപിടിപ്പുളളതാവാന്‍ കാരണം അതിന്റെ നിര്‍മ്മാണ രീതിയാണ്. ആനപ്പിണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു ഉണക്കി, വറുത്ത് പൊടിച്ചാണ് ഐവറി കാപ്പി തയാറാക്കുന്നത്. 

തായ്‌ലന്റിന്റെ അതിര്‍ത്തിപ്രദേശത്ത് താമസിച്ചിരുന്ന ബ്ലെയ്ക്ക് ഡിന്‍ക് എന്നയാളുടെ മനസിലാണ് ആനപ്പിണ്ടത്തില്‍ നിന്നും കാപ്പി എന്ന ആശയം ആദ്യമായി ഉദിച്ചത്. ഏഷ്യന്‍ വെരുകുകളുടെ വിജസര്‍ജ്യത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ കോപ്പി ലുവാക്ക് എന്ന കാപ്പിയുണ്ടാക്കും. അതിനായി വെരുകുകളെ കൂട്ടിലിട്ട് നിര്‍ബന്ധിച്ച് കാപ്പിക്കുരു തീറ്റിക്കുകയായിരുന്നു പതിവ്. തികഞ്ഞ പ്രകൃതി സ്‌നേഹിയായ ബ്ലെയ്ക്കിന് പക്ഷേ മൃഗങ്ങളെ ഉപദ്രവിക്കുന്നതിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീടാണ് ഏഷ്യയിലെ ആനകള്‍ വരള്‍ച്ചാക്കാലത്ത് കാപ്പിക്കുരു തിന്നുന്ന പതിവുണ്ടെന്ന് അദ്ദേഹം മനസിലാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പരീക്ഷണാടിസ്ഥാനത്തില്‍ അദ്ദേഹം ആനകള്‍ക്ക് കാപ്പിക്കുരു തിന്നാന്‍ കൊടുത്തു. പിന്നീട് ആനപ്പിണ്ടത്തില്‍ നിന്ന് കാപ്പിക്കുരു ശേഖരിച്ച് ഉണക്കി, വറുത്ത് പൊടിച്ചുനോക്കി. സാധാരണയായി കാപ്പിക്ക് ഉണ്ടാവുന്ന നേരിയ കയ്പ്പുപോലുമില്ലാതെയാണ് അദ്ദേഹത്തിന് കാപ്പിപ്പൊടി ലഭിച്ചത്. ആനയുടെ ആമാശയത്തിലെ എന്‍സൈമുകളുമായി ചേര്‍ന്നാണ് കാപ്പിക്കുരുവിന്റെ ചവര്‍പ്പുരസം നഷ്ടമാവുന്നത്. ആന കഴിച്ച ഔഷധ സസ്യങ്ങളുടെയും പഴങ്ങളുടെയും സത്തും കാപ്പിക്കുരുവില്‍ അടങ്ങിയിട്ടുണ്ടാവും.

ആനകളെ കാപ്പിക്കുരു കഴിപ്പിച്ച് കാപ്പിപ്പൊടിയുണ്ടാക്കുക പക്ഷേ അത്ര എളുപ്പമുളള കാര്യമല്ല. ആന കഴിക്കുന്ന കാപ്പിക്കുരുവിന്റെ അധികഭാഗവും ദഹിക്കാറാണ് പതിവ്. ദഹിക്കാതെ ആനപ്പിണ്ടത്തിലൂടെ പുറംതളളുന്ന കാപ്പിക്കുരുവാണ് പൊടിയുണ്ടാക്കാന്‍ ഉപയോഗിക്കുക. 33 കിലോ കാപ്പിക്കുരു നല്‍കിയാല്‍ ഒരുകിലോ കാപ്പിക്കുരു മാത്രമാണ് ആനപ്പിണ്ടത്തിലൂടെ ലഭിക്കുക. ആഢംബര ഹോട്ടലുകളില്‍നിന്നും റസ്റ്റോറന്റുകളില്‍ നിന്നും ബ്ലാക്ക് ഐവറി കോഫി കമ്പനികളില്‍ നിന്നും മാത്രമേ കാപ്പി ലഭിക്കുകയുളളു.

Contact the author

Web Desk

Recent Posts

Web Desk 4 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 4 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 5 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 7 months ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 8 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 8 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More