കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ നാളെ ചോദ്യംചെയ്യും. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് ചോദ്യംചെയ്യുക. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കുന്നതെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തളളിയ കോടതി അന്വേഷണം പുനരാരംഭിക്കാന്‍ ഉത്തരവിട്ടിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യല്‍. തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. അതിനുളളില്‍ ചോദ്യംചെയ്യലുള്പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ വിചാരണക്കോടതി രേഖകളുമുണ്ടെന്ന് ഹാക്കര്‍ സായ് ശങ്കര്‍ മൊഴി നല്കി. ഒരിക്കലും പുറത്തുപോകാന്‍ പാടില്ലാത്ത രേഖകളാണിതെന്ന് ദിലീപിന്റെ അഭിഭാഷകന് പറഞ്ഞിരുന്നെന്നും സായ് ശങ്കര്‍ പറഞ്ഞു. കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് അയച്ചതാരെന്ന് വ്യക്തമല്ല. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.