ശ്രീനാരായണീയരുടെ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമോ എന്ന ഭയമാണ് വെളളാപ്പളളിക്ക്- ഗോകുലം ഗോപാലന്‍

തിരുവനന്തപുരം:  എസ് എന്‍ ഡി പിക്ക് കേരളത്തിലെ ഈഴവ സമുദായാംഗങ്ങളുടെ പിന്തുണയുണ്ടെന്ന വെളളാപ്പളളി നടേശന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ഗോകുലം ഗോപാലന്‍. ശ്രീനാരായണീയരുടെ പിന്തുണയുണ്ടെന്നാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇപ്പോള്‍ കുടുംബസ്വത്ത് പോലെ വെച്ചനുഭവിക്കുന്ന സ്വത്ത് യഥാര്‍ത്ഥ അവകാശികള്‍ക്ക് മടക്കിക്കൊടുക്കേണ്ടിവരുമോ എന്ന ഭയമാണ് വെളളാപ്പളളിക്കെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. 

എസ് എന്‍ ഡി പിക്കുളളിലെ അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ തിരുവനന്തപുരത്ത് സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധം വെളളാപ്പളളി നടേശന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്കുളളില്‍ കോടതി വിധിയനുസരിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ വെളളാപ്പളളി തയാറാകാത്തത് വന്‍ പരാജയം മുന്നില്‍ കണ്ടാണെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. എസ് എന്‍ ഡി പി സംയുക്ത സമര സമിതിയുടെ ചെയര്‍മാനാണ് ഗോകുലം ഗോപാലന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സ്വന്തം സമുദായാംഗങ്ങളെപ്പോലും വിശ്വാസമില്ലാത്തയാളാണ് വെളളാപ്പളളി നടേശന്‍. അഴിമതിയും കൊളളയും മറയ്ക്കാനാണ് വെളളാപ്പളളി എസ് എന്‍ ട്രസ്റ്റിലടക്കം എല്ലാ പദവികളിലും സ്വന്തം കുടുംബക്കാരെയും ജോലിക്കാരെയും നിയമിച്ചിരിക്കുന്നത്. അയാള്‍ക്ക് എസ് എന്‍ ഡി പിയുടെ ജനറല്‍ സെക്രട്ടറിയായി ഇരിക്കാന്‍ യോഗ്യതയില്ല. തുഷാര്‍ വെളളാപ്പളളിക്ക് അസ്ഥിത്വമുണ്ടാക്കിക്കൊടുക്കാന്‍ വെളളാപ്പളളി നടേശന്‍ ബലിയാടാക്കിയ  നിരവധിപേര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുണ്ട്. അവരെയൊന്നും ഇനിയും വേട്ടയാടാന്‍ അനുവദിക്കില്ല. കേരളത്തിലെ 85-ലധികം എസ് എന്‍ ഡി പി യൂണിയനുകളുടെ ഭാരവാഹികള്‍ എന്നോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ബാക്കിയുളളവരുമായി സംസാരിച്ച് ഒരുമിച്ച് പോകാന്‍ മുന്‍കയ്യെടുക്കും'- ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More