ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ കേരളം സര്‍ക്കാരിന് മാപ്പുതരില്ല- ടി പത്മനാഭന്‍

തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം സര്‍ക്കാരിന് മാപ്പുനല്‍കില്ല. കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവന്ന് എല്ലാ ശിക്ഷയും വാങ്ങിക്കൊടുക്കണം. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് അധികകാലം ആര്‍ക്കും ഇവിടെ താരചക്രവര്‍ത്തികളായി വാഴാന്‍ കഴിയില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അവര്‍ എത്ര വലിയവരായാലും ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും മുന്നിലാണ്. എങ്കിലും പല മേഖലകളിലും തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷയില്‍ നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. നടിയുടെ കേസിനുശേഷം സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയെയും മറ്റ് രണ്ട് പ്രശസ്തരായ മഹിളകളെയും ഉള്‍പ്പെടുത്തി കമ്മീഷനുണ്ടാക്കി. അവര്‍ രണ്ടുവര്‍ഷം നിരവധിപേരുമായി സിറ്റിംഗ് നടത്തി തെളിവുകള്‍ ശേഖരിച്ച് രണ്ടുകോടിയിലധികം രൂപ ചെലവഴിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുര്‍ഘടങ്ങളൊക്കെ നിഷ്പ്രയാസം തരണംചെയ്ത സര്‍ക്കാരാണ് കേരളത്തിലുളളത്. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ തരണംചെയ്യാന്‍ കഴിയാത്ത കടമ്പയാണ് ഇതെന്ന് കരുതുന്നില്ല'-ടി പത്മനാഭന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജസ്റ്റിസ് ഹേമാ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുളള നിയമനിര്‍മ്മാണം നടക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ടി പത്മനാഭന്റെ അഭ്യര്‍ത്ഥന പോലെ ഉടന്‍ തന്നെ ആ നിയമം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More