കൊവിഡ്: ദുബായിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ ദുബായിൽ വീടിന് പുറത്തിറങ്ങുന്നതിന് കർശന വിലക്ക്. അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിനെ തുർന്നാണ് പുറത്തിറങ്ങുന്നത് നിരോധിച്ചത്. നേരത്തെ രാത്രി 8 മുതൽ രാവിലെ 8 മണിവരെയാണ് വിലക്കുണ്ടായിരുന്നത്. ഇന്നലെ 8 മണിമുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.  ഉത്തരവ് നിലനിൽക്കുന്ന കാലയളവിൽ ആളുകൾ പുറത്തിറങ്ങുന്നതും വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതും കർശനമായി നിരോധിച്ചു.

<
p>സൂപ്പർമാർക്കറ്റുകൾ,കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, മെഡിക്കൽ ഷോപ്പുകൾ, ഫുഡ് ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മെട്രോ ട്രെയിൻ സർവീസുകളും, ട്രാം സർവീസുകളും അടുത്ത രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ദുബായ് സുപ്രീം കമ്മിറ്റിയുമായി ചേർന്ന് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അത്യാവശ്യത്തിന് പോകുന്നവർ നിർബന്ധമായും മാസ്‌കും ​ഗ്ലൗസും ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ലേബർ ക്യാമ്പുകളിൽ അടക്കം ആരോഗ്യ പരിശോധന നടത്താനും അധികൃതർ തീരുമാനിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More