കെ റെയില്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപിമാരെ കയ്യേറ്റം ചെയ്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹി: കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു. പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ചുമായെത്തിയ എംപിമാരെ തടഞ്ഞ പൊലീസ് അവരെ കായികമായും നേരിട്ടു. പൊലീസ് ഹൈബി ഈടന്‍ എംപിയുടെ കരണത്തടിച്ചു. ടി എന്‍ പ്രതാപന്‍ എംപിയെയും കെ മുരളീധരന്‍ എംപിയെയും പിടിച്ചുതളളി. രമ്യാ ഹരിദാസ് എംപിക്കുനേരേയും കയ്യേറ്റ ശ്രമമുണ്ടായി. സില്‍വര്‍ ലൈന്‍ പദ്ധതിയടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് എംപിമാര്‍ പ്രതിഷേധിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തുന്നത്. കെ റെയില്‍ പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാടെടുക്കണം എന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം ഉള്‍പ്പെടെയുളള വിഷയങ്ങളും ചര്‍ച്ചയാകും.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More