നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെ അന്വേഷണസംഘം ഉടന്‍ ചോദ്യംചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കിയ വി ഐ പി ആലുവ സ്വദേശി ശരത് തന്നെയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ശരത്തും കാവ്യാ മാധവനും തമ്മില്‍ ദിലീപിന്റെ വീട്ടില്‍വെച്ച് നടന്ന സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കെന്താണ് എന്ന കാര്യമാണ് അന്വേഷണസംഘം ചോദിച്ചറിയുക. ദിലീപിനെ ചോദ്യംചെയ്തതിനു ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. 

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയ വ്യക്തി ശരത് തന്നെയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ശരത്തിനെ ചോദ്യംചെയ്തതോടെ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ദിലീപ് മാര്‍ച്ച് 28-ന് ഹാജരാകും. നാളെ ക്രൈംബ്രാഞ്ചിനുമുന്നില്‍ ഹാജരാകാനായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കൂട്ടിയ തീരുമാനിച്ച ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസത്തേച്ച് ചോദ്യംചെയ്യല്‍ മാറ്റണമെന്നും ദിലീപ് ആവശ്യപ്പെടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More