കെ റെയിൽ: സജി ചെറിയാന്‍ പറഞ്ഞത് തെറ്റ് - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ചുറ്റും ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്തവാനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ റെയില്‍ പദ്ധതിക്കും സംരക്ഷണ മേഖലയുണ്ടാകും. കെ റെയിലുമായി ബന്ധപ്പെട്ട് എല്ലാവരും എല്ലാ കാര്യങ്ങളും പഠിച്ചിട്ടുണ്ടാകണമെന്നില്ല. ബഫര്‍ സോണുമായി ബന്ധപ്പെട്ട് കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സമരം നടത്തുന്നവര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ അറിവില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടാകുന്നത്. എല്ലാവരും കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തുകയാണ് വേണ്ടത്. കെ റെയിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ റെയിലുമായി ബന്ധപ്പെട്ട് ആരുടെയും ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടില്‍ നടക്കുന്ന കെ റെയിൽ വിരുദ്ധ സമരങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയിൽ കടന്നു പോകുന്ന 30 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കണം. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്നാണ് കെ റെയിൽ എംഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം. അതേസമയം, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും. പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ അവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ കെ റെയിൽ പ്രതിഷേധത്തെ പ്രതിരോധിക്കാമെന്നതടക്കമുള്ള ചര്‍ച്ചകളായിരിക്കും നടക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More