കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അവസരം നല്‍കാത്ത പാര്‍ട്ടിയല്ല- ജെബി മേത്തര്‍

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം വലിയ അംഗീകാരമാണെന്ന് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി അഡ്വ. ജെബി മേത്തര്‍. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത പാര്‍ട്ടിയല്ലെന്നും അവര്‍ക്ക് കൂടുതല്‍ അവസരവും പരിഗണനയും നല്‍കുന്ന പാര്‍ട്ടിയാണെന്നും ജെബി പറഞ്ഞു. പാര്‍ലമെന്റില്‍ സ്ത്രീകളുടെ ശബ്ദമാകുമെന്നും ഭരണഘടനയെ സംരക്ഷിക്കാനായി ഒരു പോരാളിയാകാനുളള നിയോഗമായി സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നു എന്നും ജെബി മേത്തര്‍ പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു അവരുടെ പ്രതികരണം. 

'കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കാത്ത പാര്‍ട്ടിയല്ല. യൂത്ത് കോണ്‍ഗ്രസില്‍ ബൂത്ത് മുതല്‍ സംസ്ഥാനതലംവരെ പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ചട്ടം കൊണ്ടുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം പോലും രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നു. ലോകത്തിനുമുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായത്. സ്ത്രീകളെ എന്നും പരിഗണിക്കുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുകതന്നെ ചെയ്യണം'-ജെബി മേത്തര്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരാവണം എന്ന വിപുലമായ ചര്‍ച്ചകള്‍ക്കുശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഹൈക്കമാന്റിന് പട്ടിക കൈമാറിയത്. ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവന്നത്. കെ പി സി സി പട്ടിക കൈമാറി മൂന്ന് മണിക്കൂറിനുളളില്‍ തന്നെ ഹൈക്കമാന്റ് ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം, വനിതാ യുവ പ്രാതിനിത്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം തുടങ്ങിയ ഘടകങ്ങളാണ് ജെബി മേത്തറിന് അനുകൂലമായത്.  സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് ലോക്‌സഭയിലോ രാജ്യസഭയിലോ മുസ്ലീം എംപിയില്ല. 1980-നുശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയക്കുന്നത്. 

മുന്‍ കെ പി സി സി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളും കോണ്‍ഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളുമാണ് അഡ്വ. ജെബി മേത്തര്‍. ആലുവ നഗരസഭാ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുളള ജെബി നിലവില്‍ കെ പി സി സി സെക്രട്ടറിയും എ ഐ സി സി അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായിരുന്നു. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More