സന്തോഷം കുറഞ്ഞ രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ

സന്തോഷ സൂചികയില്‍ 146 രാജ്യങ്ങളുടെ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ. അതായത് ഏറ്റവും സന്തോഷം കുറഞ്ഞ പത്ത് രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 2022 -ലെ ഹാപ്പിനെസ് റിപ്പോര്‍ട്ട് (സന്തോഷ സൂചിക) പ്രകാരമാണ് ഇത് കണക്കാക്കിയിരിക്കുന്നത്. 2021 ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 136 തന്നെയായിരുന്നു. ആ റിപ്പോര്‍ട്ട് പ്രകാരം 149 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ136-ാം സ്ഥാനത്ത് എത്തിയത് എന്ന ചെറിയ വ്യത്യാസമുണ്ട്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. ഏറ്റവും സന്തോഷം കൂടിയ രാജ്യം  ഫിന്‍ലാന്‍ഡ് ആണ്.

സന്തോഷ സൂചികാ പട്ടികയില്‍ ഇന്ത്യയുടെ അയല്‍ക്കാരെല്ലാം ഇന്ത്യക്ക് മുന്നിലാണ്. രാഷ്ട്രീയ അസ്ഥിരത നിരന്തരം വേട്ടയാടുന്ന പാകിസ്ഥാന്‍ പട്ടികയില്‍ ഇന്ത്യക്ക് മുന്നില്‍ 103-ാം സ്ഥാനത്താണ്. ഒരുകാലത്ത് പട്ടാള അട്ടിമറിയിലൂടെ എച്ച് എം ഇര്‍ഷാദ് ഭരിച്ചിരുന്ന ബംഗ്ലാദേശ് 99ാം സ്ഥാനത്താണ്. യാഥാസ്ഥിതികമെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന ചില രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. സന്തോഷ സൂചികയുടെ  അളവുകോല്‍ അനുസരിച്ച് ആ രാജ്യത്തെ ജനങ്ങള്‍ ഹാപ്പിയാണോ എന്നാണ് പരിശോധിക്കപ്പെടുന്നത്. എന്നാല്‍ ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ ഐക്യരാഷ്ട്ര സഭ ഉപയോഗിക്കുന്ന മാനദണ്ഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാജ്യത്തെ സുഭദ്രമായ ഭരണ വ്യവസ്ഥയും അഴിമതി രഹിത സര്‍ക്കാരുകളും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമായും ആറു ഘടകങ്ങളാണ് ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ പരിഗണിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, പൌരസ്വാതന്ത്ര്യം, ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും, ഹൃദയ വിശാലത, വിശ്വാസം, പ്രശ്നം നേരിടുമ്പോള്‍ നേരിടാനുള്ള കഴിവും പരാശ്രിതത്തക്കുറവും പരിഗണനയും ഇത്രയുമാണ് പ്രധാനപ്പെട്ട വേരിയബിളുകള്‍. കഴിഞ്ഞ അഞ്ചുതവണകളായി ഒന്നാം സ്ഥാനത്ത് വരുന്ന ഫിന്‍ലാന്‍ഡ്, റിപ്പബ്ലിക് ഓഫ് ഫിന്‍ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. നോര്‍ഡിക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഫിന്‍ലാന്‍ഡ് ഒരു വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ്. ഹാപ്പിനെസ് ഇന്‍ഡെക്‌സ് പ്രകാരം 7. 842 പോയിന്റാണ് ഫിന്‍ലാന്‍ഡിനുള്ളത്. കേരളത്തിന്റെ ഏഴിലൊന്നു മാത്രാണ് ഇവിടുത്തെ ജനസംഖ്യ. എളിമയും സൌഹാര്‍ദ്ദവും കളിയാടുന്ന രാജ്യമായാണ്‌ ഫിന്‍ലാന്‍ഡ് അറിയപ്പെടുന്നത്. 

Contact the author

National

Recent Posts

National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More