തിരുവല്ലം കസ്റ്റഡി മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹോം ഗാര്‍ഡ്

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹോം ഗാര്‍ഡ് ബിനു. സുരേഷിനെ പിടികൂടുമ്പോള്‍ വീണ് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജഡ്ജിക്കുന്നില്‍ വെച്ച് സുരേഷിനെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ താനും സുരേഷും ഒരു കുഴിയിലേക്ക് വീണിരുന്നു. ആ വീഴ്ചയില്‍ തനിക്കും സുരേഷിനും പരിക്കു പറ്റിയിരുന്നു. മദ്യപിച്ചാണ് സുരേഷും കൂട്ടരും ജഡ്ജിക്കുന്നിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബിനു ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അതേസമയം, സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി എസ് ഐ അടക്കം 3 പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനാലാണ് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജഡ്ജിക്കുന്നില്‍ എത്തിയ ദമ്പതികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സുരേഷിനെ അടക്കം അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പോലീസ് മര്‍ദ്ദിച്ചതിനാലാണ് സുരേഷ് മരണപ്പെട്ടതെന്ന് ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More