ലോക്ക് ഡൌണ്‍ ലംഘനം: ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ ഉപയോഗിച്ച് ലോക്ക് ഡൌണ്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ചതോടെ പോലീസിന് സ്ഥിരം നിയമലംഘകരെ കണ്ടെത്താന്‍ എളുപ്പമായി. വിവിധ ജില്ലകളിലായി നിരവധി പതിവുനിയമലംഘകരെ  ഡ്രോണ്‍ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലിസ് താക്കീത് ചെതിട്ടുണ്ട്. തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ ഇവരുടെ പേരില്‍ എപിഡമിക് ഡിസീസ് ഓഡിനന്‍സ് അനുസരിച്ച്  കേസെടുക്കും.  പതിനായിരം (10,000) രൂപ പിഴയും രണ്ടുവര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് കേസ് എടുക്കുക.

ഇന്നലെ കൊച്ചിയില്‍ രാവിലെ നടക്കാനിറങ്ങിയവരെ പൊലിസ് അറസ്റ്റ്ചെയ്തിരുന്നു. രണ്ടു സ്ത്രീകളുള്‍പ്പെടെ നാല്‍പ്പത്തൊന്നു (41) പേരെയാണ്  അറസ്റ്റുചെയ്തത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് സ്ഥിരം നടത്തക്കാരെ കണ്ടെത്തിയത്. ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, പതിവുതെറ്റിക്കാതെ ഇവര്‍ പ്രഭാത സവാരിക്കിറങ്ങുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഭാഗത്ത് നടന്നവരാണ് പിടിയിലായത്. എപിഡമിക് ഡിസീസ് ഓഡിനന്‍സ് അനുസരിച്ചാണ് ഇവരുടെ അറസ്റ്റ്. 

നിരന്തരമുള്ള പോലീസിന്‍റെ താക്കീത് അവഗണിച്ച് ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവരെയാണ്  പൊലിസ് ഡ്രോണ്‍ ഉപയോഗിച്ച് നോട്ടമിടുന്നത്. കേരളത്തിലാകെ ഇത്തരത്തിലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More