തോല്‍വിയുടെ കാരണം വലിയ അക്ഷരങ്ങളില്‍ ചുമരിലെഴുതിയാലും കോണ്‍ഗ്രസ് വായിക്കില്ല- അമരീന്ദര്‍ സിംഗ്

അമൃത്സര്‍: പരാജയത്തിന്റെ കാരണം വലിയ അക്ഷരങ്ങളില്‍ ചുമരിലെഴുതി വെച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ അത് വായിക്കില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിലെ തോല്‍വിയെ സംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാലെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് അമരീന്ദര്‍ സിംഗിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ വെറുപ്പാണ് എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പറഞ്ഞത്. 

രണ്‍ദീപ് സുര്‍ജെ വാലയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് അമരീന്ദര്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്-''കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരിക്കലും തോല്‍വിയുടെ കാരണം മനസിലാക്കാനാവില്ല. പഞ്ചാബില്‍ ഞാനാണ് പരാജയപ്പെടുത്തിയത് എങ്കില്‍ ഉത്തര്‍ പ്രദേശില്‍ ആരാണ് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്? മണിപ്പൂരില്‍, ഗോവയില്‍, ഉത്തരാഖണ്ഡില്‍ ആരാണ് പരാജയപ്പെടുത്തിയത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇതിന്റെയൊക്കെ ഉത്തരം വലിയ അക്ഷരങ്ങളില്‍ ചുമരില്‍ എഴുതിവെച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ അത് വായിക്കില്ല.."  അമരീന്ദര്‍ പരിഹസിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയോടൊപ്പമാണ് അമീന്ദര്‍ സിംഗ് മത്സരിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ മുന്നണിക്കോ ഒറ്റ സീറ്റും അഭിച്ചില്ല. പട്യാലയില്‍ മത്സരിച്ച അമരീന്ദര്‍ സിംഗ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.  

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 7 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More