സൗദിയിലെ വിദേശ നിക്ഷേപത്തിൽ ഇന്ത്യൻ കമ്പനികൾ ബഹുദൂരം മുന്നിൽ

സൗദി അറേബ്യയിലെ വിദേശ നിക്ഷേപത്തിൽ ഇന്ത്യൻ കമ്പനികൾ മറ്റ് പ്രബല രാജ്യങ്ങളുടെ നിക്ഷേപത്തേക്കാൾ ബഹുദൂരം മുന്നിലെത്തി. 2019-ലെ സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ സർവ്വേ പ്രകാരമുള്ള റിപ്പോർട്ട് അനുസരിച്ച് 140 കമ്പനികളാണ് ഇന്ത്യയിൽ നിന്ന് നിക്ഷേപം നടത്തിയിരിക്കുന്നത്.

മറ്റ് പ്രബല രാജ്യങ്ങൾക്ക് ഇന്ത്യൻ കമ്പനികളുടെ പകുതിയിൽ താഴെ മാത്രമേ സൗദിയിൽ നിക്ഷേപം നടത്താൻ കഴിഞ്ഞിട്ടുള്ളു. ഇന്ത്യക്ക് തൊട്ടുപിറകെയുള്ളത് ബ്രിട്ടൻ, ഈജിപ്ത്, അമേരിക്ക, ജോർദ്ദാൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ്. ബ്രിട്ടന്‍റെ 100 കമ്പനികളും ഈജിപ്തിന്‍റെ 92 കമ്പനികളും പുതുതായി നിക്ഷേപം നടത്താൻ തയ്യാറായപ്പോൾ അമേരിക്കയിൽ നിന്ന് 82 കമ്പനികൾ മാത്രമാണ്  നിക്ഷേപമിറക്കിയത്. ജോർദാൻ (72), ഫ്രാൻസ് (50) ചൈന (47) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകൾ.

2018-ലെ സർവ്വേ പ്രകാരം വെറും മുപ്പത് ഇന്ത്യൻ കമ്പനികളാണ് സൗദിയിൽ വ്യാവസായിക നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ എണ്ണത്തിലും വണ്ണത്തിലുമുള്ള വൻ കുതിച്ചു ചാട്ടമാണ് 2019-ൽ ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഏകദേശം 300 ശതമാനത്തിന്‍റെ വർദ്ധനയാണ് 2019-ൽ മാത്രം ഇന്ത്യൻ കമ്പനികളുടെ നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. സൗദി അറേബ്യയുടെ മൊത്തം വിദേശ നിക്ഷേപത്തിൽ ഉണ്ടായ 54 ശതമാനം വർദ്ധനവിൽ ഗണ്യമായ സംഭാവനയാണ് ഇന്ത്യൻ കമ്പനികൾ നൽകിയത്. 2018-ൽ 736 വിദേശ കമ്പനികൾ നിക്ഷേപം നടത്തിയപ്പോൾ 2019-ൽ അത് 1130 ആയാണ് വർദ്ധിച്ചത് എന്ന് സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More