കസ്റ്റഡി മരണം; എസ് ഐ അടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍  എസ് ഐ അടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍. എസ് ഐ വിപിൻ, കോണ്‍സ്റ്റബിള്‍മാരായ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനാലാണ് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായിരിക്കുന്നത്. ജഡ്ജികുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് മരണപ്പെട്ട സുരേഷിനെയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നിരുന്നു.  ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ  മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ജോലിയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയും എസ് ഐ അടക്കമുള്ളവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയതും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസ് മ‍ർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 28- നാണ് സുരേഷ് പോലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More