മാപ്പ് നല്‍കില്ല, നിങ്ങള്‍ പിച്ചി ചീന്തിയതിനെ ശരിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് - ഭാവന

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കുറിപ്പുമായി നടി ഭാവന. 'ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് ഭാവന തന്‍റെ ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. 'മാപ്പ് നല്‍കില്ല, നിങ്ങള്‍ പിച്ചി ചീന്തിയതിനെ ശരിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ് ഭാവന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും പിന്നീട് കടന്നുവന്ന ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഭാവന കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയിലായിരുന്നു ഭാവനയുടെ തുറന്നു പറച്ചില്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ 5 വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടുളളതായിരുന്നു. ഒരുവശത്ത് എന്നെ പിന്തുണച്ച് ആളുകള്‍ വരുമ്പോള്‍ മറുവശത്ത് ആരെന്നുപോലും അറിയാത്തവര്‍ അവള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലായിരുന്നു, യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു, അവളുടെ തെറ്റാണ് എല്ലാം എന്ന് ചാനലുകളില്‍ വന്നിരുന്ന് വിളിച്ചുപറഞ്ഞു. വൈകുന്നേരം ഏഴുമണിയെക്കുറിച്ചാണ് അവരീ പറഞ്ഞത്. ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സംഭവമാണ്. വ്യാജമായ കേസാണ് എന്നുവരെ പ്രചാരണങ്ങള്‍ നടന്നു. ഞാന്‍ എന്റെ ജീവിത്തെ എഴുന്നേറ്റുനിന്ന് നേരിടാന്‍ തയാറാവുമ്പോഴായിരുന്നു ഇതൊക്കെ. ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു. പിന്നീട് 2019-ലാണ് ഇന്‍സ്റ്റഗ്രാമിലെത്തുന്നത്. അന്നെനിക്ക് തോന്നി എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് ജനങ്ങള്‍ അറിയണമെന്ന്. അങ്ങനെയാണ് കുറിപ്പെഴുതിയിടുന്നത്. അന്ന് വളരെയധികം ആശ്വാസം തോന്നി. പോരാടണമെന്ന ആഗ്രഹമാണ് ഇപ്പോഴും മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തെളിയിക്കേണ്ടതുണ്ട്. ഇപ്പോഴും എനിക്ക് പേടിയുണ്ട്. ദുഖവും സങ്കടവും വേദനയുമുണ്ട്. ഈ സിസ്റ്റം കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തതയില്ല - എന്നാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More