ധീരജ് കൊലപാതകം; പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ് എന്നുമാണ് കെ സുധാകരന്‍ പറയുന്നത്. നിഖില്‍ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുധാകരന്‍ വിമര്‍ശിച്ചു. പിണറായി വിജയന്റെ ഭരണം നാടിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനുവേണ്ടിയാണ് എന്ന് കെ സുധാകരന്‍ പറഞ്ഞു.'മുതലാളിത്തത്തെ താലോലിക്കുന്നയാളാണ് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി ഉന്നത വിദ്യാഭ്യാസ മേഖലക്കായി കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുരങ്കം വയ്ക്കുകയാണ് പിണറായി വിജയന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എത്രയധികം ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്? അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്'- കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധീരജിനെ കൊന്നത് രാഷ്ട്രീയ വിരോധം മൂലമാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിഖില്‍ പൈലിയെക്കൂടാതെ ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെ എസ് യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതില്‍ ലൂക്കോസ്, ജില്ലാ സെക്രട്ടറി ജിതില്‍ ഉപ്പുമാക്കന്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജസിന്‍ ജോയ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More