ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്ന് ലിജോ ജോസ് പെല്ലിശേരി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന്' ട്രോളിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ള തന്റെ വിയോജിപ്പ് ലിജോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം?
NB: മെഴുതിരി, ബള്‍ബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി
കൊവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5-ന് രാത്രി 9-ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത് – എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.