കീവ്: വേഗം രാജ്യത്തുനിന്ന് രക്ഷപ്പെടണമെന്ന അമേരിക്കയുടെ നിര്‍ദേശം തളളി യുക്രൈന് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കി. ഇപ്പോള്‍ നിങ്ങളെനിക്ക് നല്‍കേണ്ടത് രക്ഷപ്പൈടാനുളള നിര്‍ദേശമല്ല മറിച്ച് പടക്കോപ്പുകളാണ് എന്ന് സെലന്‍സ്കി പറഞ്ഞു. 'യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് വേണ്ടത് യാത്രയല്ല പടക്കോപ്പുകളാണ്'- സെലന്‍സ്കി പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെലന്‍സ്കിയെ സുരക്ഷിതമായി യുക്രൈന് വിടാന്‍ സഹായിക്കാനാവശ്യമായ നടപടികള്‍ യുഎസ് പൂര്‍ത്തിയാക്കിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ യുക്രൈന് വിട്ടു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസിഡന്റ് സെലന്‍സ്കി വ്യക്തമാക്കി. താനൊരിക്കലും രാജ്യം വിട്ട് പോകില്ലെന്നും അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് അത്ഭുതകരമായ പിന്തുണയാണ് ലഭിച്ചത്. ലോകം നമ്മുടെ കൂടെയുണ്ട്. സത്യവും നമുക്കൊപ്പമാണ്. അന്തിമ വിജയം യുക്രൈനായിരിക്കും- സെലന്‍സ്കി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, റഷ്യയുടെ ആദ്യലക്ഷ്യം താനും തന്റെ കുടുംബവുമാണെന്ന് വോളോദിമര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. എത്ര പ്രതിസന്ധികള്‍ വന്നാലും താന്‍ കുടുംബത്തോടൊപ്പം യുക്രൈന് തലസ്ഥാനമായ ക്യീവില്‍ തന്നെയുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രത്തിന്റെ തലവനെ താഴെയിറക്കി രാജ്യത്തെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അതിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.