യുക്രൈന് സഹായം നല്‍കില്ല; യുദ്ധത്തില്‍ ഇടപെടില്ല - നാറ്റോ

യുക്രൈന് സൈനിക സഹായം തത്ക്കാലം നല്‍കില്ലെന്ന് നാറ്റോ. യുക്രൈനും റഷ്യയും തമ്മിലുളള പ്രശ്നമാണതെന്നും നാറ്റോ സഖ്യം ഇപ്പോള്‍ ഇടപെടണ്ടതില്ലെന്നും നാറ്റോ തലവൻ ജെൻസ് സ്‌റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുമായി ഇന്ന് വീഡിയോ കോണ്ഫ്രന്‍സിലൂടെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും ജെൻസ് സ്‌റ്റോൾട്ടൻബർഗ് കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യത്തിന് പുറമേ സ്വീഡൻ, ഫിൻലൻഡ് അടക്കമുള്ള രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കും.

പ്രതിരോധ സേനയെ അയക്കുന്ന കാര്യത്തില്‍ നാറ്റോയുടെ സമീപനം യുക്രൈനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 27 യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ നടപടിയോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്. യുക്രൈന്‍ റഷ്യ വിഷയത്തില്‍ അദ്യമായാണ് നാറ്റോയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുക്രൈനെ അക്രമിക്കുന്ന റഷ്യയുടെ അധിനിവേശ സ്വഭാവത്തെ ലോകം ഒറ്റപ്പെടുത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാല്‍, യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന നിലപാടില്‍ തന്നെയാണ് അമേരിക്ക ഉറച്ച് നില്‍ക്കുന്നത്. റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ മറുപടി നൽകുമെന്നും അമേരിക്കന്‍ പ്രസിഡണ്ട്‌ ജോ ബൈഡന്‍ അറിയിച്ചു. യുദ്ധം ആരംഭിച്ച് ആദ്യ ദിനം തന്നെ യുക്രൈനിലെ 137 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈന്‍ തലസ്ഥാനമായ കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

Contact the author

international desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More