ടെഹ്റാന്: ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ പലസ്ഥീന് പൗരനെ കയ്യേറ്റം ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. മുഹമ്മദ് അല്‍ അജ്ലൗനി എന്ന ഇരുപത്തിയഞ്ചുകാരനെയാണ് സൈന്യം കയ്യേറ്റം ചെയ്തത്. സൈനികര്‍ യുവാവിനെ പിടിച്ച് വലിച്ചിഴക്കുന്ന വീഡിയോ വൈറലായതോടെ ഇസ്രായേലിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അധിനിവേശ കിഴക്കന്‍ ജറുസലേമിനുസമീപം ഷെയ്ക്ക് ജറയിലാണ് സംഭവം.
ഇസ്രായേലി കുടിയേറ്റക്കാര്‍ക്കായി പലസ്ഥീനിലുളള ജനങ്ങളെ വ്യാപകമായി കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദിന്റെ കുടുംബവീടും ഒഴിപ്പിക്കാനായാണ് സൈന്യമെത്തിയത്. വീടിനുപുറത്ത് സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സൈന്യം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാരംഭിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാലോ അഞ്ചോ സൈനികര്‍ യുവാവിനെ പിടിച്ച് വലിക്കുന്നതും പേടിച്ച് വിറച്ച മുഹമ്മദ് നിലവിളിച്ച് കരയുന്നതും വീഡിയോയില്‍ കാണാം. പിന്നീട് മുഹമ്മദിനെ പലസ്ഥീന് റെഡ് ക്രസന്റ് സൊസൈറ്റി ആംബുലന്‍സില്‍ ശുശ്രൂഷിക്കുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. യുവാവിനെ ആക്രമിക്കുന്ന ദൃശ്യം വൈറലായതോടെ ഇസ്രയേലി സൈന്യത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.