കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല - വനിതാ കമ്മീഷന്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വനിതാ കമ്മീഷന്‍. ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം വളരെ കുറവാണെന്നും രോഗം ഭേദമാകുന്നവരെ കൊണ്ടുപോകാന്‍ കുടുംബക്കാര്‍ എത്തുന്നില്ലെന്നും വനിതാ കമ്മീഷന്‍ സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി 8 ജോലിക്കാരെ കൂടി നിയോഗിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കാരെ നിയോഗിക്കുന്നതില്‍ കുറച്ച് കൂടി സാവകാശം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെടുകയും അന്തേവാസികള്‍ ചാടിപ്പോകുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും സര്‍ക്കാരിന് മുന്‍പില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ പോലുമില്ലെന്നാണ്  മനുഷ്യാവകാശ കമ്മീഷന്‍റെ കണ്ടെത്തല്‍. സ്ഥാപനത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More