ഹരിദാസിനെ കൊന്നത് ആര്‍ എസ് എസാണെന്ന് പറയാന്‍ സി പി എമ്മിന് എന്തിനാണ് മടി- ഷാഫി പറമ്പില്‍

തലശേരി പുന്നോലില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികള്‍ ആര്‍ എസ് എസുകാരാണെന്നുപറയാന്‍ സി പി എമ്മിന് എന്താണ് മടിയെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. കൊല്ലപ്പെട്ട ഹരിദാസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള പോസ്റ്റില്‍ 'ഭൂമിയോളം ക്ഷമിക്കുന്നത് നല്ലതാണ്. അതിനേക്കാള്‍ ആഴത്തിലുളള  സഹകരണമുളളതുകൊണ്ടായിരിക്കും' എന്ന് ഷാഫി പറമ്പില്‍ പരിസഹിക്കുന്നു. ' 'എന്തിനുകൊന്നു നിലവിളികളില്ല. മൊക്കിലും മൂലയിലും ഫ്‌ളക്‌സുകളില്ല. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളമയില്ലാതെ നേതാക്കന്മാര്‍ പ്രധിഷേധം രണ്ടുവരിയില്‍ അവസാനിപ്പിച്ചു. ഒരു കാവിക്കൊടിയും പറിച്ചെറിയപ്പെട്ടില്ല. ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ലുപോലും വീണില്ല. കൊന്നത് ആര്‍ എസ് എസ് ആണെന്ന് പറയാന്‍ മടിക്കുന്ന സിപിഎമ്മുകാരുണ്ട്. പ്രകോപനം കോണ്‍ഗ്രസിനെതിരെയും സഹകരണം ആര്‍ എസ് എസിനോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായി വാദമായി കണക്കാക്കാം'- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ആദരാഞ്ജലികൾ ...

രാത്രിയുടെ മറവിൽ, കടലിൽ പോയി തിരിച്ച് വരുമ്പോൾ കാത്തിരുന്ന് RSS ക്രിമിനലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു. കാല് വെട്ടിയെടുത്തു. 20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി. ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്. അതിനേക്കാൾ ആഴത്തിലുള്ള പരസ്പര സഹകരണമുളളതുകൊണ്ടായിരിക്കും. 

"എന്തിന് കൊന്നു?" നിലവിളികൾ ഇല്ലാത്തത്‌. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്, ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്, ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്‌,

BJP നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, BJP നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്, എന്തിനധികം, കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാൻ മടിക്കുന്നവരെ CPM പ്രവർത്തകർ കാണുന്നുണ്ടാവും. വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.

മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു. ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ .പക്ഷേ പ്രകോപനം കോൺഗ്രസ്സിനെതിരെയും ,സഹകരണവും ക്ഷമയും RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 9 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 10 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 12 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More