രാഷ്ട്രീയത്തിന്‍റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതും - വ്യാജ വാര്‍ത്തക്കെതിരെ ഇന്നസെന്‍റ്

കൊച്ചി: തന്‍റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടനും മുന്‍ ചാലക്കുടി എം പിയുമായ ഇന്നസെന്‍റ്. എപ്പോള്‍ എന്ത് പറയണമെന്ന് തനിക്ക് അറിയാമെന്നും ആ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. "എന്‍റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്‍റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്" - എന്നാണ് ഇന്നസെന്‍റ് തന്‍റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയില്‍ വന്നപ്പോള്‍ ഒരു ആവേശത്തിന് താന്‍ ഒരു ഇടതുപക്ഷക്കാരനായി. അതെന്‍റെ വലിയ തെറ്റാണ്. ഇന്ന് ഞാന്‍ നൂറുവട്ടം പാശ്ചാതപിക്കുന്നു. കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ ജനസേവനത്തിന്‍റെ ഏഴയലത്തുപോലും വരുന്നില്ല. ഇവിടെ നേതാക്കള്‍ ഉല്ലസിക്കുന്നു. അണികള്‍ ത്യാഗങ്ങള്‍ സഹിച്ച് അര്‍പ്പു വിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കി നില്‍ക്കുന്നുവെന്ന് ഇന്നസെന്റ്‌ പറഞ്ഞുവെന്ന തരത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More