ദ്രോഹിക്കരുത്, ഞാനെന്റെ മക്കളെ വളര്‍ത്തിക്കോട്ടെ- സ്വപ്‌നാ സുരേഷ്

കൊച്ചി: എച്ച് ആര്‍ ഡി എസ് എന്ന എന്‍ ജി ഒയിലെ നിയമനത്തിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സ്വപ്‌നാ സുരേഷ്. വെളളിയാഴ്ച്ചയാണ് താന്‍ ജോലിയില്‍ പ്രവേശിച്ചതെന്നും അതിനുമുന്‍പേ എച്ച് ആര്‍ ഡി എസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. പ്രതിസന്ധി സമയത്ത് ലഭിച്ച സഹായമാണ് പുതിയ ജോലി. ഇതിലേക്ക് എന്തിനാണ് രാഷ്ട്രീയം വലിച്ചിടുന്നത്. ഇങ്ങനെ ദ്രോഹിക്കരുത്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.

'ജോലിക്കുവേണ്ടി ഒരുപാടുപേരെ സമീപിച്ചെങ്കിലും ജോലി തരാന്‍ പേടിയാണ് എന്നാണ് മിക്കവരും പറഞ്ഞത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസിലെ ജോലി ലഭിച്ചത്. യോഗ്യതകള്‍ക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ വലിയ സഹായമാണ് ഈ ജോലി. രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ക്കുശേഷമായിരുന്നു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് എനിക്കറിയില്ല. എന്റെ ജോലി നിയമനത്തിലേക്ക് രാഷ്ട്രീയം വലിച്ചിടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. എനിക്ക് ജോലിയുണ്ടെങ്കിലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂ. നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊന്നോളു. ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം.'-സ്വപ്‌നാ സുരേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിവാസി വിഭാഗത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗം ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, താലി പൊട്ടിയ ഭാര്യയാണ്. ജോലി ചെയ്തയിടങ്ങളില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ സഹായിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ട്. എതിരെ വരുന്ന എന്തിനെയും നേരിടാമെന്ന എന്ന വിചാരം മാത്രമേ ഇപ്പോഴുളളു. കേസിലുള്‍പ്പെട്ട മറ്റുളളവര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എനിക്കുമാത്രം അത് പറ്റാത്തത് എന്തുകൊണ്ടാണ്. തെറ്റുചെയ്തിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസവുമുണ്ട്'-സ്വപ്‌നാ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More