സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറി നടന്നയാളുടെ ഉപദേശം വേണ്ട- ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍റെ ഉപദേശത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം കാര്യം നടക്കാന്‍ വേണ്ടി അഞ്ചു പാര്‍ട്ടികളില്‍ മാറി മാറി നടന്ന ആളുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ''ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

''എല്ലാ സ്ഥാനവും നഷ്ടപ്പെട്ട് വീട്ടില്‍ വെറുതെ ഇരിക്കേണ്ടിവന്നാലും താന്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍റെ ഉപദേശം കേള്‍ക്കില്ല. ഗവര്‍ണര്‍ പദവിയില്‍ എത്തുന്നതിന് മുന്‍പ് അഞ്ചുപാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാളാണ്. മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്രുവുമടക്കം കോണ്‍ഗ്രസിലെ മഹാന്മാരായ നേതാക്കളുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് താന്‍''- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെയും കണ്ടു പഠിക്കാന്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയാണ് വി ഡി സതീശനെ ചൊടിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More