ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമായി; സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം - സിപിഐ മുഖപത്രം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമായിട്ടാണ്. ഗവര്‍ണറെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ മുഖപത്രത്തില്‍ പറയുന്നു. 'ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങളിലേക്ക് ഗവര്‍ണര്‍ കൈകടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ല. അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനമാണ്. ഗവര്‍ണര്‍ പദവി ബിജെപി സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ സംസ്ഥാനങ്ങളുടെ മേല്‍ നടപ്പിലാക്കാനുള്ളതല്ലെന്ന് മനസിലാക്കണമെന്നും സിപിഐ വ്യക്തമാക്കുന്നു. ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ എല്ലാ പ്രതിപക്ഷ സര്‍ക്കാരുകളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 

Contact the author

Web Deskc

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More