ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ വാർഷിക പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം: ഒന്ന് മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യാപക സംഘടനകള്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാർച്ച് 31 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും ഈ മാസം 21 ന് മുൻപ് കളക്ടർമാർ അവലോകന യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വഴി അധ്യാപകര്‍ ക്ലാസുകള്‍ നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ അനുകൂല അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. നയപരമായ തീരുമാനങ്ങൾ സർക്കാർ ഏകപക്ഷീയമായി എടുക്കുകയാണെന്നായിരുന്നു അധ്യാപക സംഘടനയുടെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിമര്‍ശനമുന്നയിച്ച അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ക്ലാസുകളിലെത്തിക്കാനായി സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ തലത്തില്‍ യോഗം ചേരാനും തീരുമാനമായി. എല്ലാ പാഠഭാഗങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനാല്‍ ഫോക്കസ് ഏരിയ തിരിച്ചുള്ള ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ആവശ്യമില്ലെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം സാധ്യമല്ലെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More