ചെന്നിത്തല പ്രതിപക്ഷ നേതാവായി ചമയുന്നു എന്ന് ആരോപണം ; ഒതുക്കാന്‍ കെപിസിസി

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലക്കെതിരെ കരുനീക്കി വി ഡി സതീശനും കെ സുധാകരനും. ചെന്നിത്തല സ്വതന്ത്രമായി വാര്‍ത്ത‍ സമ്മേളനം നടത്തി ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനെതിരെയാണ് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും നീക്കം ശക്തമാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തല നേതൃത്വത്തോട് കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നാണ് ആരോപണം. നിര്‍ണായകവും നയപരവുമായ കാര്യങ്ങളില്‍ കൂടിയാലോചനകളില്ലാതെ മുന്നോട്ടുപോവുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്ത്, സ്വയം പ്രതിപക്ഷ നേതാവായി കരുതി പ്രവര്‍ത്തിക്കുകയാണ് എന്നാണ് നേതൃത്വം ആരോപിക്കുന്നത്.

ലോകായുക്ത ഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയതില്‍ സുധാകരനും സതീശനും കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും കൂടിയാലോചിച്ച് നടത്തേണ്ട പ്രഖ്യാപനങ്ങള്‍ പോലും രമേശ് ചെന്നിത്തല നേരത്തെ തന്നെ മാധ്യമങ്ങളോട് പറയുന്നു എന്നതാണ് ഇവരുടെ അതൃപ്തിക്കുളള കാരണമായി പറയപ്പെടുന്നത്. നേതൃത്വത്തിന്റെ അതൃപ്തി കെ സുധാകരനും സതീശനും നേരിട്ടുതന്നെ രമേശ് ചെന്നിത്തലയെ അറിയിക്കുമെന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കെ പി സി സി പുനസംഘടന  നടന്നപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമൊന്നും ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട പുനസംഘടനാ ചര്‍ച്ചയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നപരിഹാരമായത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെപ്പോലെ തീരുമാനങ്ങളെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന് വിമര്‍ശനമുയരുന്നതോടെ വീണ്ടും കെ പി സി സി നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുളള ബന്ധം വഷളാവുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More