മോദിയുടെയും ബിജെപിയുടെയും ഫാസിസത്തെ ജനങ്ങള്‍ ചെറുക്കും: അരുന്ധതി റോയ്

ഡല്‍ഹി: മോദി സര്‍ക്കാര്‍ ഉയര്‍ത്തികൊണ്ടു വരുന്ന ഹിന്ദുത്വ ദേശിയതക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ തകർക്കാൻ കഴിയും. പക്ഷേ ജനങ്ങൾ മോദിയുടെ ഫാസിസത്തെ മനസിലാക്കുകയും ചെറുത്ത് തോല്‍പ്പിക്കുമെന്നും അരുന്ധതി റോയ് പറഞ്ഞു. രാജ്യം വളരെ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ ഈ രീതിയിലാണ് ഭരണം കൊണ്ടുപോകുന്നതെങ്കില്‍ ഇന്ത്യയില്‍ പല രീതിയിലുള്ള മാറ്റങ്ങളായിരിക്കും സംഭവിക്കുകയെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. 

യുഗോസ്ലാവിയയിലും റഷ്യയിലും സംഭവിച്ചതുപോലെ ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറിയ കഷണങ്ങളാക്കി തകർക്കാൻ കഴിയും. എന്നാൽ ആത്യന്തികമായി നരേന്ദ്ര മോദിയെയും ബിജെപിയുടെ ഫാസിസത്തെയും ഇന്ത്യൻ ജനത ചെറുത്ത് തോല്‍പ്പിക്കാന്‍ അധികം സമയം വേണ്ടിവരില്ല. രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണ് എന്നാൽ ഇന്ത്യൻ ജനത തങ്ങൾ വീണ കുഴിയിൽ നിന്ന് കരകയറുന്നതിന്റെ സൂചനകളായാണ് അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും  'ദ വയറി'ന് വേണ്ടി കരൺ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിൽ അരുന്ധതി റോയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനാധിപത്യത്തോട് നമ്മൾ എന്താണ് ചെയ്തത്? എന്തൊക്കെ മാറ്റങ്ങളാണ് അതില്‍ വരുത്താന്‍ ശ്രമിക്കുന്നത്? ജനാധിപത്യത്തില്‍ ഓരോ നെടും തൂണുകളും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി, ഇന്ത്യ ഒരു ആൾക്കൂട്ട ആക്രമണ രാഷ്ട്രമായി സ്വയം മാറിയിരിക്കുകയാണ്. മുസ്ലീങ്ങളെയും ദളിതരെയും പരസ്യമായി ആക്രമിക്കുകയാണ്. ബീഫിന്‍റെയും മറ്റും പേരില്‍ ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തുകയാണ്. ഇതിന്‍റെ ദൃശ്യങ്ങള്‍ അവര്‍ സാമൂഹിക മധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ ഫാസിസത്തിനെതിരെ നമ്മള്‍ ഇപ്പോഴും കണ്ണടക്കുകയാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More