മെഴുകുതിരി ഞങ്ങള്‍ കത്തിക്കാം, പകരം താങ്കള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അനുസരിക്കൂ -പ്രധാനമന്ത്രിയോട് ചിദംബരം

ഡല്‍ഹി: ഈ മാസം അഞ്ചിന് രാത്രി ലൈറ്റണച്ച് മെഴുകുതിരി കത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കണക്കിന് കളിയാക്കി മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാവുമായ പി.ചിദംബരം രംഗത്തുവന്നു. ‘’പ്രധാനമന്ത്രീ ഞങ്ങള്‍ മെഴുകുതിരി കത്തിച്ചോളാം, താങ്കള്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ദരുടെ ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങള്‍ സ്വീകരിക്കൂ’’-എന്ന് കളിയാക്കിക്കൊണ്ടാണ് മുന്‍ ധനകാര്യ മന്ത്രി ട്വിറ്ററില്‍ തന്‍റെ വിയോജിപ്പുകള്‍ വ്യക്തമാക്കുന്നത്.

''ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വിട്ടുപോയ വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി പുതിയൊരു പാക്കേജ് പ്രതീക്ഷിച്ചിരുന്ന ഞങ്ങളോട് വിളക്ക് തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ അത് അനുസരിച്ചോളാം.  പകരം ബുദ്ധിപരമായി അഭിപ്രായം പറയുന്ന ആരോഗ്യ, സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അങ്ങ് സ്വീകരിക്കൂ''- എന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ഈ രാജ്യത്തെ  ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ എന്തെങ്കിലും നടപടികള്‍ പ്രതീക്ഷിക്കുന്നവര്‍ പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനത്തിലൂടെ നിരാശരാവുകയാണെന്നും മുന്‍ ധനകാര്യ മന്ത്രി പറഞ്ഞു.

ഈ മാസം അഞ്ചിനു (ഞായറാഴ്ച) രാത്രി 9 - മണിക്ക് 9 - മിനുട്ട് ലൈറ്റണച്ച് മെഴുകുതിരിയോ മൊബൈല്‍ ഫോണ്‍  ലൈറ്റോ കത്തിച്ചുപിടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ ജനങ്ങളോട്  ആവശ്യപ്പെട്ടിരിക്കുന്നത്. 





Contact the author

Web Desk

Recent Posts

National Desk 13 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 20 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More