ആരുടെയും കാലിൽ വീഴരുത്, തലയുയർത്തി നിൽക്കണം'; വൈറലാകുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍

പത്തനംതിട്ടയില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കോടെ അഡ്മിഷന്‍ നേടിയിട്ടും ഫീസടക്കാന്‍ പണമില്ലാതെ പഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് സിപിഎം ഏറ്റെടുത്തുവെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. വിദ്യാര്‍ത്ഥിനിക്ക് പണം നല്‍കിയെന്നതല്ല വാര്‍ത്ത. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവരോടു പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 

സി പി എം പത്തനംതിട്ട അരുവാപ്പുറം കോയിപ്രത്ത് മേലേതില്‍ അര്‍ജുനന്റെയും രമാദേവിയുടെയും മകള്‍ ജയലക്ഷ്മിക്കാണ് പണമില്ലാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത്. കഴിഞ്ഞ വര്‍ഷവും എന്‍ട്രന്‍സ് നേടി പാലക്കാട് ദാസ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയിരുന്നെങ്കിലും ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ കോളേജില്‍ ചേരാന്‍ സാധിച്ചില്ല. പക്ഷേ വീട്ടിലിരുന്ന് പഠനം തുടര്‍ന്ന ജയലക്ഷ്മിക്ക് ഇത്തവണ തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്.

കോഴ്‌സിനു ചേരാനായി മൂന്നുലക്ഷം രൂപയും കോളേജ് ഫീസായി നാലുലക്ഷം രൂപയുമായിരുന്നു നല്‍കേണ്ടിയിരുന്നത്. പണത്തിനായി ഒരുപാടുപേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പണം കണ്ടെത്താനാകാതെ നിസ്സഹായാവസ്ഥയിലായ ജയലക്ഷ്മിയും കുടുംബവും അവസാന ശ്രമമെന്നോണം കോന്നി എം എല്‍ എ അഡ്വ. കെ യു ജനീഷ് കുമാറിനെ സമീപിക്കുകയായിരുന്നു. എം എല്‍ എ ഉടന്‍തന്നെ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ വിളിച്ച് കാര്യം പറഞ്ഞു. ജയലക്ഷ്മിയോട് കോളേജില്‍ പോയി അഡ്മിഷനെടുക്കാന്‍ പറയു എന്നുമാത്രമായിരുന്നു ഉദയഭാനുവിന്റെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പിറ്റേന്ന് തന്നെ ജനീഷ് കുമാറും ഉദയഭാനുവും ജയലക്ഷ്മിയുടെ വീട്ടിലെത്തി മൂന്നുലക്ഷം രൂപ കൈമാറി. ബാക്കി നാലുലക്ഷം രൂപയും പാര്‍ട്ടി തന്നെ കണ്ടെത്തി നല്‍കാമെന്ന് ഉദയഭാനു പറഞ്ഞു. പണം കൈമാറുന്നതിനിടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങിയ ജയലക്ഷ്മിയെ കെ പി ഉദയഭാനു പിന്തിരിപ്പിച്ചു. ആരുടെയും കാലില്‍ വീഴരുത്. തല താഴ്ത്തരുത്. തലയുയര്‍ത്തി നില്‍ക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു. അല്‍പ്പം കാര്‍ക്കശ്യവും കരുത്തും കരുതലുമടങ്ങിയ ആ വാക്കുകള്‍ വലിയ കയ്യടിയോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More