മരണം - 53,238, ലോകത്താകെ രോഗം ബാധിച്ചത് 1, 016,413 - പേര്‍ക്ക്

 37,655 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഒരു കോടി പതിനോരായിരത്തി നാന്നൂറ്റി പതിമൂന്നു (1, 016,413) പേര്‍. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 37,655 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 2,13,135 - പേര്‍ സുഖം പ്രാപിച്ചു.

മരണം മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ 

മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. ഏഴര ലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ ഇതിനകം 13,915-ഇതിനകം മരണപ്പെട്ടു. 1,15,242-പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌.

സ്പെയിനില്‍ ഇതിനകം 10,348 - പേര്‍ മരണപ്പെട്ടു. 1,12,065 - പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 1,107- പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 84,794 - ആണ്.

അമേരിക്ക അതിവേഗം മുന്നിലേക്ക് 

രോഗബാധയുടെ കാര്യത്തില്‍ അമേരിക്ക ഇതിനകം ലോകത്തെ എല്ലാ രാഷ്ട്രങ്ങളെയും മറികടന്നു കഴിഞ്ഞു. മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലിക്കും സ്പെയിനിനും തൊട്ടുപിറകിലാണ്.  അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 6,095 - പേര്‍ ഇതിനകം മരണപ്പെട്ടു. രണ്ടുലക്ഷത്തി നാല്‍പ്പത്തിയയ്യായിരത്തി മുന്നൂറ്റിയെഴുപത്തിമൂന്ന്  പേര്‍ക്ക് (2,45,373) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ചൈന സാധാരണ നിലയിലേക്ക് 

കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ചൈനയില്‍ ആകെ രോഗം ബാധിച്ചവരുടെ സംഖ്യ 81,620 -ആണ്. ഇതില്‍ 3,322 - പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 -മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിന്ന് വെറും 4 -മരണം  മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇരുപത്തിനാലായിരത്തിനു മുകളില്‍  ആളുകള്‍ മരണപ്പെട്ട ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. അമേരിക്കയില്‍ ഇതിനകം ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്.

130 -ഓളം രാജ്യങ്ങളിലായി കോവിഡ് -19 അമ്പത്തിമൂവായിരത്തി ഇരുനൂറ്റി മുപ്പെത്തെട്ട് പേരുടെ ജീവനാണ് കവര്‍ന്നത്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് -19 ഇതിനകം 185- രാഷ്ട്രങ്ങളിലായി പത്തുലക്ഷത്തി പതിനരായിരത്തി  നാനൂറ്റിപ്പതിമൂന്ന് പേര്‍ക്കാണ് ബാധിച്ചത്. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ (ഏകദേശം 390 കോടി) വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ മൂലം വീടകങ്ങളില്‍ കഴിയുകയാണ്. എല്ലാ ഉദ്പാദന മേഖലകളും സ്തംഭിച്ച സമാനമായ ഒരു സംഭവം ലോകചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. 



Contact the author

Web Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More